പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് റാലി. കഴിഞ്ഞദിവസം ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് ഗോസംരക്ഷണ സംഘടന റാലി നടത്തിയത്.
‘ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠാ ആന്ദോളൻ’ എന്ന ബാനറുമായി ഭാരതീയ ഗോ ക്രാന്തി മഞ്ച് ആണ് പ്രതിഷേധ റാലി നടത്തിയത്. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം, പശുവിനെ കശാപ്പ് ചെയ്യുന്നത് ഉടൻ നിരോധിക്കണം, പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം തുടങ്ങിയവയായിരുന്നു സംഘടന ആവശ്യപ്പെട്ടത്.
പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദര്‍ശകരും വര്‍ഷങ്ങളായി ആവശ്യപ്പെടുകയാണെന്ന് ഭാരതീയ ഗോ ക്രാന്തി മഞ്ച് സ്ഥാപകൻ ഗോപാല്‍ മണി ചൂണ്ടിക്കാട്ടി.
English Summary: The cow should be declared the mother of the nation; Rally in Delhi
You may also like this video