Site iconSite icon Janayugom Online

സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. മറൈൻഡ്രൈവിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ആരംഭിക്കുന്ന സമ്മേളനം വെള്ളിയാഴ്ചവരെ നീണ്ടുനിൽക്കും.

നാളെ രാവിലെ ഒമ്പതിന് പതാക ഉയരുന്നതോടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനംചെയ്യും. രണ്ടാം ദിവസം ‘ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ സെമിനാർ പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും മൂന്നാംദിവസം സാംസ്കാരിക സംഗമം പിബി അംഗം എം എ ബേബിയും ഉദ്ഘാടനം ചെയ്യും. പിബി അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, വൃന്ദ കാരാട്ട്, ജി രാമകൃഷ്ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. ഭാവി കേരളം, നവ കേരളം’ സംബന്ധിച്ച സിപിഐ(എം) കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പാർട്ടി പോളിറ്റ് ബ്യൂറോ മെമ്പറും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അവതരിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പ്രവർത്തന റിപ്പോർട്ടും നവകേരള സൃഷ്ടിക്കായുള്ള കർമ്മപദ്ധതി സംബന്ധിച്ച പാർട്ടിയുടെ നിലപാടും വ്യക്തമാക്കുന്ന രേഖയുമാണ് സമ്മേളനം അംഗീകരിക്കാൻ പോകുന്നത്. അടുത്ത 25 വർഷത്തെ വികസന പദ്ധതി സംബന്ധിച്ച് ഇപ്പോൾ തന്നെ ഒരു രൂപരേഖ തയാറാക്കണം. അതിന്റെ ഭാഗമായി സിപിഐ(എം) അംഗീകരിക്കുന്ന വികസന കാഴ്ചപ്പാട് എൽഡിഎഫിൽ ചർച്ച ചെയ്യും. നാനൂറോളം പേർക്ക് സാമൂഹ്യ അകലം പാലിച്ച് പങ്കെടുക്കാവുന്നവിധമാണ് പ്രതിനിധി സമ്മേളനം നടക്കുന്ന ബി രാഘവൻനഗർ നിർമ്മിച്ചത്. പൊതുസമ്മേളനം നടക്കുന്ന ഇ ബാലാനന്ദൻ നഗറിൽ 1500 പേർക്ക് ഇരിക്കാം. സെമിനാറും കലാപരിപാടികളും ചരിത്രപ്രദർശനവും സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: The CPI (M) state con­ven­tion will begin tomorrow

You may like this video also

Exit mobile version