തായ്‌ലൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ വീണുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അതിവേഗപാത നിർമാണത്തിനിടെ രാവിലെയാണ് അപകടമുണ്ടായത്. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ അകലെ സിഖിയോ ജില്ലയിലാണ് സംഭവം. അപകടത്തിന് പിന്നാലെ ട്രെയിനിന്റെ ബോഗികൾ പാളം തെറ്റുകയും തീപിടിക്കുകയും ചെയ്തു. ട്രെയിൻ കംപാർട്ടുമെന്റുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ട്രെയിനിന് മുകളിൽ ക്രെയിൻ മറിഞ്ഞുവീണു; തായ്‌ലൻഡിൽ 22 പേർ മരിച്ചു

