Site iconSite icon Janayugom Online

ബോട്ടിലെ ജീവനക്കാര്‍ കണ്ടു, കായലില്‍ ചാടിയ യുവതിയക്ക് രക്ഷ

കൊല്ലത്ത് കായലിൽ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി ബോട്ടിലെ ജീവനക്കാര്‍. കൊല്ലം ഓലയിൽകടവ് പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ കോട്ടയം കാഞ്ഞിരപള്ളി സ്വദേശിനിയായ 22 കാരിയെയാണ് രക്ഷിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സാമ്പ്രാണിക്കൊടിയിലേക്ക് സർവീസ് നടത്തുകയായിരുന്നു ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാരാണ് പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ടത്. 

ഉടൻ ബോട്ടിലെ ജീവനക്കാർ കായലിലേക്ക് ചാടി യുവതിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷിച്ച് ബോട്ടിലേക്ക് കയറ്റിയ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും യുവതിക്ക് ചികിത്സ നല്‍കി. ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ല. യുവതി കായലിലേക്ക് ചാടിയതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version