നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി നടന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരന് കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് ലഭിച്ചത്. കത്ത് സുനിയുടെ തന്നെയാണോയെന്ന് പരിശോധിക്കാന്‍ കൈയക്ഷരവുമായി ഒത്തുനോക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ജയിലിലെത്തി സുനിയുടെ കൈയക്ഷരത്തിന്റെ സാംമ്പിള്‍ ശേഖരിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആലുവ പോലീസ് ക്ലബിൽ ക്രൈംബ്രാഞ്ച് ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.
English Summary:The crime branch has found the letter sent to Pulsar Suni Dileep
You may also like this video