Site iconSite icon Janayugom Online

മേയറുടെപേരിലുള്ള കത്തില്‍ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം നഗരസഭയിലെ താൽക്കാലികനിയമനങ്ങള്‍ക്ക് പട്ടിക ആവശ്യപ്പെട്ടുള്ള മേയർആര്യാ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശകത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഇന്ത്യൻശിക്ഷാനിയമം 465, 466,469 വകുപ്പുകളാണ് ചുമത്തിയത്.

മേയറുടെലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്നാണ് എഫ്ഐആറ്. നഗരസഭയിലെ ആരോഗ്യവിഭാഗത്തിലേക്ക് 295 പേരുടെ താൽക്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി സിപിഐഎം ജില്ലാസെക്രട്ടറിക്ക് അയച്ചെന്നു പറയുന്ന കത്തിലാണ് അന്വേഷണം. 

പാർട്ടി ജില്ലാസെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് ആര്യ രാജേന്ദ്രന്‍റെ മൊഴി.കത്ത് വ്യാജമാണെന്ന് ഉറപ്പിക്കാൻ ഒറിജിനൽ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. സ്ക്രീന്‍ ഷോട്ട് മാത്രമാണ് പ്രാഥമികാന്വേഷണം നടത്തിയ സംഘത്തിന് കിട്ടിയത്. ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ചിന് ശുപാര്‍ശ അംഗീകരിച്ച് ഡിജിപി ഉത്തരവിറക്കിയത്.

Eng­lish Summary:
The crime branch reg­is­tered a case on the let­ter in the name of the mayor

You may also like this video: 

Exit mobile version