Site iconSite icon Janayugom Online

ദിലീപിന്റെ ഫോണിലെ 12 ഓളം ചാറ്റുകള്‍ തിരിച്ചെടുക്കാനാകാത്തവിധം നശിപ്പിക്കപ്പെട്ടതായി ക്രൈംബ്രാഞ്ച്

DileepDileep

നടന്‍ ദിലീപിന്റെ ഫോണിലെ 12 ഓളം ചാറ്റുകള്‍ തിരിച്ചെടുക്കാനാകാത്തവിധം നശിപ്പിക്കപ്പെട്ടതായി ക്രൈംബ്രാഞ്ച്. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു.
ദിലീപുമായി നിരവധി സാമ്പത്തിക ഇടപാടുകളുള്ള വ്യക്തിയാണ് ഗാലിഫ്. ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. വധഗൂഡാലോചന കേസില്‍ ഹാക്കര്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈലിലെ ചാറ്റുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നതിന്റെ തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: The crime branch said that about 12 chats on Dileep­’s phone were irre­triev­ably destroyed

You may like this video also

Exit mobile version