നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ അടുത്താഴ്ച ചോദ്യം ചെയ്യും. ഇതിനുവേണ്ടി ക്രൈം ബ്രാഞ്ച് സംഘം സർക്കാരിന്റെ അനുമതി തേടി. സ്ത്രീ എന്ന പരിഗണന നൽകിയാണ് സർക്കാരിന്റെ അനുമതിയോടെ ചോദ്യം ചെയ്യുന്നത്. അമിതാവേശം വേണ്ടെന്ന് നേരത്തെ അന്വേഷണ സംഘത്തിന് നിർദേശം ലഭിച്ചിരുന്നു. നിലവിൽ കാവ്യ മാധവൻ വിദേശത്താണ്. അവർ നാട്ടിലെത്തിയാൽ നോട്ടീസ് നൽകും. വീട്ടിലെത്തിയാകും ചോദ്യം ചെയ്യുക.
ബാലചന്ദ്രകുമാർ പറഞ്ഞ പല കാര്യങ്ങളിലും കാവ്യയുടെ സാന്നിധ്യമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുക. മാത്രമല്ല, ദിലീപ്, ശരത്ത് ഉൾപ്പെടെ നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും കാവ്യയെ ചോദ്യം ചെയ്യുക. അതിന് മുമ്പ് ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും സാക്ഷിയാണ് കാവ്യ.
English summary;The Crime Branch sought the permission of the government to question Kavya
You may also like this video;