രാജ്യത്ത് നിലവിലുള്ള വീടുകള്‍ വാങ്ങുന്നതില്‍ നിന്നും വിദേശ നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഓസ്‌ട്രേലിയൻ സര്‍ക്കാര്‍ അറിയിച്ചു. പുതിയ നയം അർത്ഥമാക്കുന്നത് ജോലിക്കോ പഠനത്തിനോ വേണ്ടി ഓസ്‌ട്രേലിയയിൽ താൽക്കാലികമായി താമസിക്കുന്ന ആളുകളെയായിരിക്കും ബാധിക്കുക. ഭവന നിർമ്മാണത്തിനായി വികസിപ്പിക്കാൻ കഴിയുന്ന ഭൂമി പൂഴ്ത്തിവയ്ക്കുന്ന വിദേശ നിക്ഷേപകർക്കെതിരെ കർശന നടപടി സ്വീകരിക്കുംമെന്നും അൽബനീസ് സർക്കാർ വ്യക്തമാക്കി. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, കുതിച്ചുയരുന്ന വീടുകളുടെ വിലക്കയറ്റം നേരിടുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
2022–23 കാലയളവിൽ വിദേശ ഉടമസ്ഥാവകാശമുള്ള 4.9 ബില്യൺ ഡോളറിന്റെ 5360 റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വാങ്ങലുകൾ നടന്നതായി ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസ് ഡാറ്റ കാണിക്കുന്നു. ഇതിൽ 34 ശതമാനം നിലവിലുള്ള വീടുകൾക്കായിരുന്നു.