Site iconSite icon Janayugom Online

നിലവിലെ പ്രധാനമന്ത്രി പ്രതിരോധ മന്ത്രിയാകും; യൂലിയ സ്വെറിഡെങ്കോ ഉക്രെയ്ൻ പ്രധാനമന്ത്രി

റഷ്യ–ഉക്രെയ്‌ൻ വെടിനിർത്തലിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഉക്രെയ്‌ൻ പ്രധാനമന്ത്രിയായി യൂലിയ സ്വെറിഡെങ്കോയെ നിയമിച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. നിലവിലെ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ പ്രതിരോധ മന്ത്രിയാകും. ഈ നിയമനങ്ങൾക്ക് പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. 2021 മുതൽ ഉപപ്രധാനമന്ത്രിയാണ് യൂലിയ സ്വെറിഡെങ്കോ. അമേരിക്കയുമായുള്ള ധാതുഖനന കരാറിന് നിർണായക പങ്കു വഹിച്ചത് യൂലിയയായിരുന്നു. നിലവിലെ സാഹചര്യത്തിൽ നിർണായകമായ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തം വഹിക്കാൻ ഏറ്റവും യോഗ്യൻ ഡെനിസ് ഷ്മിഹാലാണെന്ന് സെലെൻസ്കി വ്യക്തമാക്കി. 

Exit mobile version