Site icon Janayugom Online

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില രണ്ടുമാസത്തിനുള്ളിൽ കൂട്ടിയത് മൂന്നു തവണ

ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകവില കേന്ദ്ര സർക്കാർ വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ​ സിലിണ്ടറിന് അമ്പതും അഞ്ചുകിലോയ്‌ക്ക്‌ 18 രൂപയാണ് ബുധനാഴ്‌ച വർധിപ്പിച്ചത്‌ . ചൊവ്വാഴ്‌ച എണ്ണവില 10.73 ഡോളർ (ഏകദേശം 850.93 രൂപ) ഇടിഞ്ഞപ്പോഴാണ്‌ ഈ വിചിത്ര നടപടി. കൊച്ചിയിൽ 1010 രൂപയായിരുന്ന ഗാർഹിക സിലിണ്ടറിന്‌ 1060 രൂപയായി.

തിരുവനന്തപുരം 1062, കോഴിക്കോട്ട് 1061.5.രണ്ടുമാസത്തിനുള്ളിൽ മൂന്നു തവണയായി ഗാർഹിക സിലിണ്ടറിന് 103.5 രൂപയും അഞ്ചുകിലോയ്‌ക്ക്‌ 37.5 രൂപയുമാണ്‌ കൂട്ടിയത്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പം കുത്തനെ ഉയർത്തുന്നത്‌ തടയാൻ റിസർവ് ബാങ്ക് കൂടുതൽ പലിശവർധന ആലോചിക്കുന്നതിനിടെയാണ്‌ ഈ കൊള്ള. പാചകവാതക സബ്സിഡി നേരത്തേ നിർത്തിയിരുന്നു.

Eng­lish Sum­ma­ry: The cylin­der for domes­tic use was increased three times with­in two months

You may also like this video:

Exit mobile version