ജമ്മു കശ്മീലെ റംബാനിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. 13 പേരാണ് തുരങ്കത്തില്‍ അകപ്പെട്ടത്.ബാക്കിയുള്ളവര്‍ക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) 15-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഇവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. പശ്ചിമ ബംഗാൾ, അസം, നേപ്പാൾ സ്വദേശികളും പ്രദേശവാസികളുമാണ് അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയോടെയാണ് തുരങ്കം തകർന്ന് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിരവധി ട്രക്കുകളും എക്സ്കവേറ്ററുകളും മറ്റ് വാഹനങ്ങളും പൂർണമായും തകർന്നു. പരിക്കേറ്റ മൂന്ന് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
തുരങ്കത്തിന്റെ പ്രവേശന കവാടത്തിന് 30 മീറ്റർ ഉള്ളിലേക്ക് മാറിയുള്ള ഭാഗമാണ് തകർന്നുവീണത്. ജമ്മു ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ പതിവായതിനാൽ ഗതാഗതതടസ്സം ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന തുരങ്കമാണ് തകർന്നത്.
English summary;The death toll from a tunnel collapse in Kashmir has risen to four
You may also like this video;