Site iconSite icon Janayugom Online

പിൻഗാമിയെ തീരുമാനിക്കാൻ ദലൈലാമയ്ക്ക് അധികാരമില്ല; ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സു ഫെയ് ഹോങ്

പിൻഗാമിയെ തീരുമാനിക്കാൻ ദലൈലാമക്ക് അധികാരമില്ലെന്നും 700 വർഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സു ഫെയ് ഹോങ് വ്യക്തമാക്കി. 14-ാം ദലൈലാമയും ആ പാരമ്പര്യത്തിന്റെ ഭാഗമാണ്. പുനർജന്മം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദലൈലാമയിലല്ല. പുനര്‍ജന്മ സമ്പ്രദായം തുടരണമോ നിർത്തലാക്കണമോ എന്നതും ദലൈലാമയ്ക്ക് തീരുമാനിക്കാൻ കഴിയില്ലെന്നും സു ഫെയ് ഹോങ് വ്യക്തമാക്കി.

തനിക്ക് 130 വയസ് വരെ ജീവിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും അതിനു ശേഷമാവും പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കുകയെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനീസ് നിയമങ്ങള്‍ക്ക് വിധേയനായിട്ടായിരിക്കും പിൻഗാമി നിയമിക്കപ്പെടുക എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന. എന്നാൽ ഇന്ത്യ ദലൈലാമക്ക് ഒപ്പമാണ്. ദലൈലാമയെടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും രാജ്യം നില്‍ക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

Exit mobile version