Site iconSite icon Janayugom Online

ദലൈലാമയുടെ സുരക്ഷ Z കാറ്റഗറിയിലേക്ക് ഉയര്‍ത്തി

ടിബറ്റന്‍ ബുദ്ധ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയിലേക്ക് ഉയര്‍ത്തി. ദലൈലാമയുടെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഇസഡ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ ഇസഡ് കാറ്റഗറി സുരക്ഷ ദലൈലാമയ്ക്ക് നല്‍കാനാണ് നിര്‍ദ്ദേശം.

വീട്ടിലും പുറത്തുപോകുമ്പോഴും മുപ്പത്തിമൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അധികമുള്ള സംഘം എപ്പോഴും ഉണ്ടായിരിക്കണം എന്നാണ് നിര്‍ദേശം. 1989 മുതലാണ് ദലൈലാമ ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ താമസം ആരംഭിച്ചത്. അന്നു മുതല്‍ അദ്ദേഹത്തിന് സുരക്ഷാഭീഷണികള്‍ നേരിടുന്നുണ്ട്. നിരവധി സംഘടനകളില്‍ നിന്നും നിരന്തരം ഭീഷണി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷക ക്രമീകണങ്ങള്‍ ഓരോ ഘട്ടത്തിലും വര്‍ധിപ്പിച്ചിരുന്നത്.

Exit mobile version