Site icon Janayugom Online

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബർ 7 വരെ നീട്ടി

currency

പിന്‍വലിച്ച 2000 നോട്ടുകള്‍ ഈ മാസം ഏഴുവരെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യാമെന്ന് റിസര്‍ബാങ്ക് ഓഫ് ഇന്ത്യ. നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.
എട്ടുമുതല്‍ ബാങ്കുകള്‍ വഴിയുള്ള 2000 രൂപയുടെ കൈമാറ്റം നിരോധിക്കും. സമയപരിതിക്ക് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 19 ഓഫീസുകള്‍ വഴി 2000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയും. ഇന്ത്യ പോസ്റ്റ് വഴിയും നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയും.
നോട്ട് നിരോധനം പ്രഖ്യാപിക്കുന്ന മേയ് 19ന് 2000 രൂപയുടെ 3.56 ലക്ഷം കോടിയാണ് പ്രാചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 3.42 ലക്ഷം കോടിരൂപ തിരിച്ചെത്തിയതായി ആര്‍ബിഐ തന്നെ അറയിച്ചിരുന്നു. 0.14 ലക്ഷം നോട്ടുകളാണ് ഇപ്പൊഴും പ്രചാരത്തിലുള്ളത്.

Eng­lish Sum­ma­ry: The dead­line for exchange of Rs 2000 notes has been extend­ed till Octo­ber 7

You may also like this video

Exit mobile version