Site iconSite icon Janayugom Online

ഒന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ഒന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ബിഹാര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് അവസാനിക്കും. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലാണ് ഏപ്രില്‍ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 

ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരത്തിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. ബിഹാറിലെ നാല് മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ നാളെ വരെ സമയമുണ്ട്.
രാജസ്ഥാനില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 12 സീറ്റുകളിലേക്കായി 40 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു.

ജയ്പൂരില്‍ 10 പേരും അസമില്‍ 11 സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പിച്ചു. മണിപ്പൂരിലെ ഇന്റര്‍ ഔട്ടര്‍ ലോക്സഭാ സീറ്റുകളിലേക്ക് രണ്ട് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. ജമ്മു കശ്മീരില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ ഇതുവരെ ഏഴ് പേരാണ് പത്രിക സമര്‍പ്പിച്ചത്.

Eng­lish Sum­ma­ry: The dead­line for fil­ing nom­i­na­tion papers ends today

You may also like this video

Exit mobile version