Site icon Janayugom Online

ജഡ്ജിമാര്‍ വിദേശത്ത് പോകുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈകോടതി

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ സ്വകാര്യ സന്ദര്‍ശനത്തിന് വിദേശത്ത് പോകുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന ഉത്തരവ് ഡല്‍ഹി ഹൈകോടതി റദ്ദാക്കി. വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് ഹൈകോടതി റദ്ദാക്കിയത്.

ജസ്റ്റിസുമാരായ രാജീവ് ശക്‌ദേര്‍, ജാസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദേശകാര്യ മന്ത്രാലയം 2021‑ല്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയത്. ജഡ്ജിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിനിടയില്‍ അടിയന്തിര സഹായം ആവശ്യമായി വരുമ്പോള്‍ അത് ലഭ്യമാക്കാനാണ് നിബന്ധനവച്ചത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

സര്‍ക്കാര്‍വച്ചിരിക്കുന്ന ഈ നിബന്ധന സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തിന് പുറമെ, ജഡ്ജിമാര്‍ വഹിക്കുന്ന പദവിയെ ഇകഴ്ത്തുന്നത് കൂടിയാണെന്ന് ആരോപിച്ച് അമന്‍ വച്ചാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്.

Eng­lish sum­ma­ry; The Del­hi High Court has quashed an order requir­ing gov­ern­ment per­mis­sion for judges to trav­el abroad

You may also like this video;

Exit mobile version