Site icon Janayugom Online

തിരിച്ചയച്ച അഫ്ഗാൻ എംപിക്ക് അടിയന്തര വിസ അനുവദിച്ചു

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ എംപിക്ക് ഇന്ത്യ അടിയന്തര വിസ അനുവദിച്ചു. എം​പി​യെ തി​രി​ച്ച​യ​ച്ച​തി​ൽ പി​ഴ​വ് സം​ഭ​വി​ച്ചു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അഫ്ഗാൻ വനിത എംപി രംഗിന കർഗർക്കാണ് അടിയന്തര വിസ അനുവദിച്ചത്. ഈ മാസം ഇരുപതിനാണ് കർഗറെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത്.

2010 മുതൽ അഫ്ഗാൻ പാർലമെന്റ് അംഗമാണ് കർഗർ. ഡൽഹിയിലെ ആശുപത്രിയിലേക്ക് വന്നതായിരുന്നുവെന്നും മടക്ക ടിക്കറ്റുണ്ടായിട്ടും വന്ന വിമാനത്തില്‍ത്തന്നെ തിരിച്ചയച്ചെന്നുമായിരുന്നു രംഗിന കർഗർ ആരോപിച്ചത്. നയതന്ത്ര പാസ്പോർട്ട് കാണിച്ചിട്ടും വന്ന വിമാനത്തിൽ തന്നെ തിരിച്ചയക്കുകയായിരുന്നുവെന്ന് അവർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തങ്ങൾക്ക് പിഴവ് സംഭവിച്ചതാണെന്ന് വിശദീകരിച്ച് വിദേശകാര്യമന്ത്രാലയം അടിയന്തര വിസ അനുവദിക്കുകയായിരുന്നു.

Eng­lish sum­ma­ry; The deport­ed Afghan MP was grant­ed an emer­gency visa

You may also like this video;

Exit mobile version