Site iconSite icon Janayugom Online

ന്യൂനമർദ്ദം ഇന്ന് അര്‍ദ്ധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി രൂപം പ്രാപിക്കും; കേരളത്തിൽ മഴയ്ക്ക് സാധ്യത

heavy rainheavy rain

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അർധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും. കഴിഞ്ഞ ദിവസം ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് മോഖ ചുഴലിക്കാറ്റായി രൂപംകൊണ്ടത്. ദിശ മാറി വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ ചുഴലിക്കാറ്റ് നാളെ അതിതീവ്ര ചുഴലിക്കാറ്റ് ആയി രൂപം കൊള്ളും. 

Eng­lish Sum­ma­ry: The depres­sion will devel­op into a severe cyclonic storm by mid­night tonight; Chance of rain in Kerala

You may also like this video

Exit mobile version