ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച സമയപരിധിക്കുശേഷവും പണിമുടക്കില്‍ തന്നെയാണവര്‍.കൊല്ലപ്പെട്ട ജൂനിയർ ഡോക്‌ടർക്ക് നീതി ഉറപ്പാക്കണം,കേസ് അട്ടിമറിക്കാൻ ശ്രമിച്ച എല്ലാവരെയും പിടികൂടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
സാൾട്ട്‌ലേക്കിലെ ആരോഗ്യ ഭവനിലേക്ക് ഡോക്‌ടർമാർ മാർച്ച് നടത്തി.സമരം പിൻവലിക്കാൻ സുപ്രീംകോടതി നിർദേശിച്ച ചൊവ്വാഴ്‌ച അഞ്ച് മണിക്കുള്ളിൽ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന നിലപാടിലായിരുന്നു ഡോക്‌ടർമാർ.
ആരോഗ്യ സെക്രട്ടറി, ഡയറക്‌ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ രാജിവയ്ക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചിട്ടുണ്ട്. ആശുപത്രിയിൽ അപകടകരമായ അന്തരീക്ഷം സൃഷ്ടിച്ചു എന്നാരോപിച്ച് 51 ഡോക്ടർമാർക്ക് അധികൃതർ നോട്ടീസ് നൽകി. സിബിഐ കസ്റ്റഡിയിൽ കഴിയുന്ന ആർ ജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.