നീറ്റ് പിജി പ്രവേശനം വൈകുന്നതിനെതിരെ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം തുടരുന്നു. ഫെഡറേഷന് ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത്.
കഴിഞ്ഞ 12 ദിവസത്തിലധികമായി ഡോക്ടര്‍മാര്‍ സമരത്തിലായത് ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചിരിക്കുകയാണ്. ഇന്നലെ മുനിസിപ്പല്‍ കൗണ്‍സിലുകള്‍ക്കു കീഴിലുള്ള ഹിന്ദു റാവു, കസ്തൂര്‍ബാ ആശുപത്രികളിലെ ഡോക്ടര്‍മാരും സമരത്തിനൊപ്പം ചേര്‍ന്നു.
അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ സമരം മറ്റ് മുനിസിപ്പല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്കി.
English Summary: The doctors’ strike continues
You may like this video also