മുതുകുളത്ത് ചത്ത നായക്ക് പേവിഷബാധ. മുതുകുളം വടക്ക് അഭിരാമത്തിൽ പുഷ്പാംഗദന്റെ വീട്ടിലെ വളർത്തു നായക്കാണ് പേവിഷബാധയുളളത്. സംസ്‌കരിച്ച നായയെയാണ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത് .കഴിഞ്ഞ 15 നാണ് നായ ചത്തത്. തൊണ്ടയിൽ മുളളു കുടുങ്ങി അണുബാധയുണ്ടായതാണെന്നാണ് വീട്ടുകാർ വിചാരിച്ചത്. അതിന് രണ്ടു ദിവസം മുൻപ് തന്നെ നായ അസ്വസ്ഥത കാട്ടിയിരുന്നു. മൃഗാശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനാൽ പരിശോധന നടന്നില്ല.മരിച്ചതിനു പിന്നാലെ വിവരം വെറ്റിനറി ഡോക്ടറോട് പറഞ്ഞപ്പോൾ ലക്ഷണങ്ങൾ വെച്ച് ചില സംശയങ്ങൾ പ്രകടിച്ചു. ഇതിനെതുടർന്നാണ് പോസ്റ്റുമോർട്ടം ചെയ്തത്. പേവിഷബാധ സ്ഥിരീകരിച്ചതോടെ പുഷ്പാംഗദൻ(57), ഭാര്യ സത്യഭാമ(51) മകൻ അഭിഷേക്(24) എന്നിവർ കുത്തിവെപ്പെടുത്തു.രണ്ടാഴ്ച മുൻപ് നായ്ക്കുട്ടികളുമായി നടന്ന മറ്റൊരു പട്ടി പ്രദേശത്തെ മൂന്നു പേരെ കടിച്ചിരുന്നു. ബാപ്പുജി ഗ്രാമീണ വായനശാലയക്കു പടിഞ്ഞാറുവെച്ച് കൊയ്പ്പളളി പുത്തൻവീട്ടിൽ സന്ധ്യ(45), മീനത്തേൽ കിഴക്കതിൽ മനോജ് (39) എന്നിവരെയും ശ്രാമ്പിക്കൽ ഭാഗത്തുവെച്ച് രാജനെ(61)യുമാണ് ആക്രമിച്ചത്.
മുതുകുളത്ത് ചത്ത നായക്ക് പേവിഷബാധ
