Site iconSite icon Janayugom Online

മാസ്ക് വിഴുങ്ങി നായ: ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

dag

മാസ്ക് വിഴുങ്ങിയ നായക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി മാസ്ക് പുറത്തെടുത്തു.കണ്ണൂര്‍ തളാപ്പിലെ ഷിജിയുടെ മൂന്ന് മാസം പ്രായമായ ബീഗിള്‍ ഇനത്തില്‍പ്പെട്ട നായ രണ്ട് ദിവസം മുന്‍പാണ് എന്‍95 വിഴുങ്ങിയത്.വീട്ടിലെ മേശയ്ക്ക് മുകളില്‍ വച്ചിരുന്ന മാസ്ക് നായ വിഴുങ്ങുകയായിരുന്നു.
നായ അസ്വസ്തത കാട്ടിയതോടെയാണ് ഉടന്‍ തന്നെ ജില്ല ആശുപത്രിയില്‍ എത്തിച്ചത്.എക്സറേ എടുത്ത് നോക്കിയപ്പോഴാണ് വയറ്റില്‍ കിടക്കുന്ന മാസ്ക് കണ്ടെത്തിയത്. രണ്ട് ദിവസം പല മരുന്നുകളും പരീക്ഷിച്ചെങ്കിലും മാസ്ക് വയറില്‍ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു.
ഇതോടെയാണ് ജില്ല ആശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. ഷെറിന്‍റെ നേതൃത്വത്തില്‍ നായയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയ വിജയകരമായതോടെ മാസ്ക് പുറത്തെടുത്തു. നായ  ഇപ്പോള്‍ ആരോഗ്യവാനാണ്. നേരത്തെയും ജില്ല ആശുപത്രിയില്‍ നായകളെ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കിലും മാസ്ക് വിഴുങ്ങിയ നായയെ ആദ്യമായാണ് ശസ്ത്രക്രിയ നടത്തുന്നത്.

Eng­lish Sum­ma­ry : The dog suc­cess­ful­ly swal­lowed the mask and removed the mask

you may also like video :

Exit mobile version