എറണാകുളം കായംകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ റെയില്‍വേ നാളെ പൂര്‍ത്തീകരിക്കും. അവസാനവട്ട ജോലികള്‍ ബാക്കി നില്‍ക്കെ കോട്ടയം വഴിയുള്ള ഗതാഗത നിയന്ത്രണങ്ങള്‍ രണ്ട് ദിവസം കൂടി തുടരും.
ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള സുരക്ഷാ പരിശോധനയും വേഗ പരിശോധനയും വിജയിച്ചതോടെ 28 ന് തന്നെ സര്‍വീസുകള്‍ പുനസ്ഥാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ പാതയുടെ കൂട്ടി യോജിപ്പിക്കലുകള്‍ ബാക്കി നില്‍ക്കുന്നതിനാലാണ് ഒരു ദിവസം കൂടി ഗതാഗത നിയന്ത്രണം തുടരുന്നത്. ഇത് പ്രകാരം 11 ട്രെയിനുകള്‍ പൂര്‍ണമായും റദ്ധാക്കി ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.
ഏറ്റുമാനൂര്‍ പാറോലിക്കല്‍ ഭാഗത്തും കോട്ടയം മുട്ടമ്പലം ഭാഗത്തും ഇരട്ട പാതകള്‍ കൂട്ടി യോജിപ്പിക്കുന്നതതോടെ ട്രെയിനുകള്‍ക്ക് സാധരണ നിലയില്‍ സര്‍വീസ് നടത്താനാകും. എന്നാല്‍ കോട്ടയം യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ കൂടി പൂര്‍ത്തിയാക്കിയാവും പാത കമ്മീഷന്‍ ചെയ്യുക.
2001‑ല്‍ തുടക്കമിട്ട കായംകുളം എറണാകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കുന്നതോടെ മദ്രാസ് തിരുവനന്തപുരം ലൈനിലെ 632 കിലോ മീറ്റര്‍ ദൂരം പൂര്‍ണ്ണമായും ഇരട്ടപ്പാതയായി മാറും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലെ റെയില്‍ ഗതാഗതത്തില്‍ വന്‍ കുതിച്ച് ചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
English summary; The doubling work on the Ernakulam-Kayamkulam route will be completed tomorrow
You may also like this video;