Site iconSite icon Janayugom Online

മണ്ണുമാന്തി കപ്പൽ നിയന്ത്രണം വിട്ട് കടലിൽ ഒഴുകി

കൊച്ചി അഴിമുഖത്ത് മണ്ണുമാന്തി കപ്പൽ നിയന്ത്രണം വിട്ട് കടലിൽ ഒഴുകി. എൻജിൻ തകരാറിനെ തുടർന്ന് ഒഴുകിയ മണ്ണുമാന്തി കപ്പൽ ഫോർട്ട് കൊച്ചി കടപ്പുറത്തെ മണ്ണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. മറ്റു കപ്പലുകൾ തീരത്തേക്ക് വരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഡ്രഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മണ്ണുമാന്തിക്കപ്പലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അപകടത്തിൽപ്പെട്ടത്. കൊച്ചി തുറമുഖത്ത് നിന്ന് കടലിൽ ആഴം കൂട്ടുന്നതിനായി പോകുന്ന മണ്ണുമാന്തി കപ്പൽ നിയന്ത്രണം വിട്ട് ഒഴുകുകയായിരുന്നു.

eng­lish sum­ma­ry; The dredger went out of con­trol and float­ed out to sea

you may also like this video;

Exit mobile version