കൊല്ലത്ത് വാനര വസൂരി ബാധിച്ച രോഗി സഞ്ചരിച്ച കാർ ഡ്രൈവറെ കണ്ടെത്തി. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് രോഗി ടാക്സിയിൽ സഞ്ചരിച്ചത്.
രോഗിയുടെ സഹോദരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് ഡ്രൈവറെ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ ആണ് ഡ്രൈവറെ കണ്ടെത്തിയത്.
രോഗിയുമായി സഞ്ചരിച്ച രണ്ട് ഓട്ടോ ഡ്രൈവർമാരെയും ഇന്നലെ കണ്ടെത്തിയിരുന്നു. രോഗിയുടെ വീട്ടിൽ നിന്നും കൊല്ലത്തെ സഹകരണ ആശുപത്രിയിലേക്ക് പോയ ഓട്ടോ ഡ്രൈവറെയും ആശുപത്രിയിൽ നിന്ന് കൊല്ലം ബസ് സ്റ്റാന്റിലേക്ക് വന്ന് ഡ്രൈവറെയുമാണ് ഇന്നലെ കണ്ടെത്തിയത്.
ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ടാക്സി വിളിച്ചാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയത്. അതേസമയം എല്ലാ ജില്ലകളിലും വാനര വസൂരി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
English summary;The driver of the car in which the monkeypox patient was traveling identified
You may also like this video;