Site icon Janayugom Online

യുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തി

യുഎഇ തൊഴില്‍ വിസയുടെ കാലാവധി മൂന്നു വര്‍ഷമാക്കി. പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. തൊഴില്‍ വിസയുടെ കാലാവധി രണ്ടു വര്‍ഷമാക്കിയത് തൊഴില്‍ ദാതാക്കള്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നത് കണക്കിലെടുത്താണ് മൂന്ന് വര്‍ഷമാക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തത്.

ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ ഇളവും ശുപാര്‍ശ ചെയ്തിരുന്നു. പ്രൊബേഷന്‍ സമയത്തിനു ശേഷം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശയും പാര്‍ലമെന്റ് അംഗീകരിച്ചു.
എന്നാല്‍, തൊഴില്‍ദാതാവിന്റെ സമ്മതമുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനു മുന്‍പ് ജോലി മാറുന്നതിന് തടസ്സമില്ല. രാജ്യത്ത് സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും സ്വദേശിവല്‍ക്കരണം 4 ശതമാനത്തില്‍ എത്തിക്കാനാണ് നീക്കം. 10 ശതമാനം സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.

Eng­lish Summary;The dura­tion of the work visa in the UAE has been increased to three years

You may also like this video

Exit mobile version