Site iconSite icon Janayugom Online

സ്കൂൾ കുട്ടികൾക്ക് ഓണ സമ്മാനവുമായി വിദ്യാഭ്യാസവകുപ്പ്, 4 കിലോ അരി വീതം നൽകും

ഓണത്തോടനുബന്ധിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്ക് ലഭ്യമാകും. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് വിദ്യാർത്ഥികൾക്കുള്ള അരി നൽകാനാണ് സർക്കാർ തീരുമാനം.

ഇതിനായുള്ള അനുമതി സർക്കാർ നൽകിക്കഴിഞ്ഞു. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകി. നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനമായി. ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിൽ വഹിക്കാവുന്നതാണ്.

Exit mobile version