കര്‍ണാടകയില്‍ അങ്കണവാടി കുട്ടികളുടെ പ്ലേറ്റുകളില്‍ വിളമ്പിയ മുട്ട, വീഡിയോയെടുത്തതിനുശേഷം തിരിച്ചെടുത്ത് അധികൃതര്‍. കർണാടകയിലെ കോപ്പൽ ജില്ലയിലാണ് സംഭവം. അങ്കണവാടിയിൽ ഉച്ച ഭക്ഷണത്തിന് വിളമ്പിയ മുട്ടയാണ് വീഡിയോ എടുത്തതിനുശേഷം അധികൃതര്‍ തിരിച്ചെടുത്തത്.
◆ कर्नाटक के कोप्पल जिले में दो आंगनवाड़ी कार्यकर्ताओं का एक वीडियो वायरल होने के बाद उन्हें निलंबित कर दिया गया, वीडियो में अंडे परोसे जाने के बाद बच्चों की प्लेटों से अंडे वापस लेते हुए देखा जा रहा है | Bharat Update | #Karnataka | #AganwadiWorkers | #Egg | #Students |… pic.twitter.com/4OXrbyWPOQ
— BHARAT UPDATE (@bharatupdate_) August 10, 2024
മുട്ട തിരിച്ചെടുക്കുന്ന വീഡിയോ ടി വി 9 കന്നഡ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജീവനകാർക്കെതിരെ നടപടിയെടുത്തു. ഗുണ്ടൂർ ഗ്രാമത്തിലെ അങ്കണവാടി ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ അറിയിച്ചു. വീഡിയോയില്‍ കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടകളുമായി ഇരിക്കുന്നത് കാണാം.
നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ സെഷൻസ് ജഡ്ജിയും ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനുമായ സി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം കോപ്പൽ ജില്ലയിലെ 53 അങ്കണവാടികളില്‍ പരിശോധന നടത്തി. പല അങ്കണവാടികളിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു കുട്ടികളും അങ്കണവാടിയിലെത്തുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. അങ്കണവാടിയിലെത്തുന്ന സാധനങ്ങള്‍ ജീവനക്കാര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതായും കണ്ടെത്തി.
English Summary: The egg was served on the plate and taken back after the video was taken
You may also like this video