Site iconSite icon Janayugom Online

334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരളത്തിൽ നിന്നുള്ള ആറ് പാർട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. അംഗീകാരമില്ലാത്ത തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി(സെക്കുലർ), നേതാജി ആദർശ് പാർട്ടി, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള(ബോൾഷെവിക്), സെക്കുലർ റിപ്പബ്ലിക് & ഡെമോക്രറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിങ്ങനെയാണ് കേരളത്തിൽ നിന്ന് ഒഴിവാക്കിയ പാർട്ടികൾ. 

Exit mobile version