Site iconSite icon Janayugom Online

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്‍റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റില്‍ മോക് പോളിംങ് തുടങ്ങി. മോക് പോളിംങില്‍ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് മോക് പോളിംങ് തയ്യാറെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷനെത്തിയത്.

ഇലക്ട്രിക് വോട്ടിംങ് മെഷീനുള്‍പ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിംങ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമെന്നതാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിംഗ് നടക്കുന്നത്.

Eng­lish Summary:
The Elec­tion Com­mis­sion is prepar­ing for the Wayanad by-election

You may also like this video:

Exit mobile version