Site icon Janayugom Online

ഖർഗെയുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്നലെ ബീഹാറിലെ സമസ്തിപൂരിൽ വച്ചായിരുന്നു പരിശോധന നടത്തിയത്. നേരത്തെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ഹെലികോപ്റ്ററിലും സമാനമായ രീതിയിൽ പരിശോധന നടത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും പ്രതിപക്ഷ നേതാക്കളെ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. കോൺ​ഗ്രസ് നേതാക്കളെ ഇത്തരത്തിൽ പരിശോധിക്കുന്നത് പതിവാണെന്നും എൻഡിഎയുടെ ഉന്നത നേതാക്കളുടെ ഹെലികോപ്റ്ററുകളിൽ പരിശോധന നടന്നിട്ടില്ലെന്നും കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞു. 

Eng­lish Summary:The elec­tion offi­cials inspect­ed Kharge’s helicopter

You may also like this video

Exit mobile version