ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടര്‍ രണ്ടായി ഒടിഞ്ഞു. യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാഴിഴയ്ക്ക്. തെലങ്കാനയിലെ മംഗേറിയയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
തിരക്കേറിയ റോഡിലൂടെ ഒരു യുവാവ് ഇലക്ട്രിക് ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു സംഭവം. യുവാവ് ബ്രേക്ക് പിടിച്ചതോടെ ബൈക്കിന്‍റെ മുന്‍ഭാഗം ഒടിയുകയായിരുന്നു. ഇതോടെ യുവാവ് റോഡിലേക്ക് തെറിച്ച് വീണു.
ഹെല്‍മെറ്റ് ധരിക്കാതിരുന്ന യുവാവ് അരികിലൂടെ സഞ്ചരിച്ചിരുന്ന ഗുഡ്സ് വാഹനത്തിന്‍റെ സമീപത്തേക്ക് വീണത്. ഡ്രൈവര്‍ സമയോജിതമായി ഇടപെട്ട് ബ്രേക്ക് അമര്‍ത്തിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. യുവാവ് ഓടിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് ഏത് കമ്പനി നിര്‍മിച്ചതാണെന്ന വിവരം ലഭ്യമല്ല.
English Summary;The electric scooter broke in two while driving; Video
You may also like this video