Site iconSite icon Janayugom Online

ആലപ്പുഴയില്‍ സൂര്യാഘാതമേറ്റ് ഇലക്ട്രീഷ്യൻ കുഴഞ്ഞു വീണ് മ രിച്ചു

സൂര്യാഘാതത്തെ തുടർന്ന് ജോലിക്കിടയിൽ ഇലക്ട്രീഷ്യൻ കുഴഞ്ഞു വീണ് മരിച്ചു . മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പൂങ്കാവ് പുത്തൻപുരക്കൽ സുഭാഷ് ( 45 ) ആണ് മരിച്ചത് . വീട്ടിൽ വയറിംഗ് ജോലി ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ ശ്വാസ തടസമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു . പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു . ഭാര്യ : ജസീന്ത . മക്കൾ : ബെനീറ്റ , അനീറ്റ . 

Eng­lish Sum­ma­ry: The elec­tri­cian col­lapsed and died due to sunstroke
You may also like this video

Exit mobile version