പരിസ്ഥിതി സംരക്ഷണം വിദ്യാർത്ഥികളിലൂടെ’ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകന്‍ ഫിറോസ് അഹമ്മദാണ് പദ്ധതി നടപ്പാക്കുന്നത്. കോളേജ് ഹാളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനവും വൃക്ഷത്തൈ നടീലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. റീത്താ ലതാ ഡിക്കോത്തോ അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യാരാജ് ഫലവൃക്ഷത്തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സാഫ്രോൺ ഹോസ്പിറ്റാലിറ്റി എം ഡി ഹാരിസ് രാജ മുഖ്യാതിഥിയായിരുന്നു. കോളേജ് മാനേജർ ഡോ. സിസ്റ്റർ അൻസാ മാത്യു, പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകൻ ഫിറോസ് അഹമ്മദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. സിസ്റ്റർ ബിൻസി ജോൺ, തുടങ്ങിയവർ സംസാരിച്ചു.