എപ്സ്റ്റീൻ ഫയൽസ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട 30,000 പേജുകളുള്ള അന്വേഷണ രേഖകൾ നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഫയലുകൾ പുറത്തുവിടാൻ നവംബർ 19ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. 30 ദിവസത്തിനുള്ളിൽ ഫയലുകൾ പുറത്തു വിടാൻ നീതിന്യായ വകുപ്പിനു നിർദേശവും നൽകിയിരുന്നു.
എപ്സ്റ്റീന്റെ സ്വകാര്യദ്വീപിലെ വസതിയിൽനിന്നുള്ള ബിൽ ക്ലിന്റണിന്റെ വിവിധ ചിത്രങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് റിപ്പോർട്ട്. യുവതികൾക്കൊപ്പം നീന്തൽക്കുളത്തിൽ നീന്തിത്തുടിക്കുന്ന ക്ലിന്റണിന്റെ ചിത്രങ്ങളടക്കം ഇതിൽ ഉൾപ്പെടുന്നു.കൂടാതെ എപ്സ്റ്റീന്റെ കാമുകിയും കൂട്ടുപ്രതിയുമായ മാക്‌സ്‌വെല്ലും ചിത്രത്തിലുണ്ട്. പോപ് ഗായകൻ മൈക്കിൾ ജാക്‌സണും ഗായിക ഡയാന റോസിനും ഒപ്പം ബിൽ ക്ലിന്റൺനിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

