റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട കരാർ നിറവേറ്റുന്നതിൽ കാലതാമസം വരുത്തിയതിന് യൂറോപ്യൻ മിസൈൽ നിർമ്മാതാക്കളായ എംബിഡിഎയ്ക്ക് പ്രതിരോധ മന്ത്രാലയം ഒരു ദശലക്ഷം യൂറോ പിഴ ചുമത്തി. റഫാൽ വിമാനത്തിനുള്ള മിസൈൽ സംവിധാനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണ് എംബിഡിഎ. കരാറനുസരിച്ച് 2019 സെപ്റ്റംബറിനും 2022 സെപ്റ്റംബറിനുമിടയിൽ ഓരോ വർഷവും മൊത്തം കരാർ മൂല്യത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുക ഇന്ത്യയിൽ നിക്ഷേപിക്കേണ്ടതുണ്ട്. 2019 സെപ്റ്റംബർ മുതൽ 2020 സെപ്റ്റംബർ വരെയുള്ള ഈ ബാധ്യത നിറവേറ്റാത്തതിനാണ് പ്രതിരോധ മന്ത്രാലയം പിഴ ചുമത്തിയത്. എന്നാൽ ഈ വിഷയത്തിൽ എംബിഡിഎ പ്രതിനിധികൾ പ്രതികരിക്കാൻ തയാറായില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ENGLISH SUMMARY: The European company was fined by the Ministry of Defense
You may also like this video