കഴിഞ്ഞ ആറു മാസക്കാലം ആലപ്പുഴ ജില്ലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ കാഴ്ച്ചകളുമായി സഞ്ചരിക്കുന്ന പ്രദർശനത്തിന് തുടക്കമായി. വികനസനത്തുടർച്ചയുടെ ആറു മാസങ്ങൾ എന്ന പേരിൽ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന പ്രദർശനം ചെറിയനാട് പടനിലം ജംഗ്ഷനിൽ ജില്ലയുടെ ചുമതലുള്ള ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്തു.
വിവധ വകുപ്പുകൾക്കു കീഴിൽ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിക്കുന്ന വാഹനം വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന രമേഷ്, വൈസ് പ്രസിഡന്റ് ഷാളിനി രാജൻ, ജനപ്രതിനിധികളായ വി കെ വാസുദേവൻ, ജി വിവേക്, ഷൈനി ഷാനവാസ്, മനോജ് മോഹൻ, ബിജു രാഘവൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുത്തു.