ക്ലാസ് റൂം ലൈബ്രറികളുടെ വ്യാപനം വിദ്യാലയങ്ങളിൽ വായന വസന്തം സൃഷ്ടിക്കും ജി.കൃഷ്ണകുമാർ . സ്കൂളുകളിൽ ക്ലാസ്സ് റൂമുകളിൽ ലൈബ്രറി സ്ഥാപിച്ചാൽ കുട്ടികൾ വായനയിലേക്ക് കൂടുതൽ ഇറങ്ങി വരുമെന്നും ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നും സംസ്ഥാന ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ പറഞ്ഞു. ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പി.എൻ പണിക്കർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.റ്റി.എ പ്രസിഡന്റ് റ്റി.സി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ബിനു വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസിക ചിമിഴ് ഹെഡ്മിസ്ട്രസ് യു. പ്രഭ പ്രകാശനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളും സാഹിത്യകാരന്മാരുമായ പി.ബി.വിനോദ്, അർജുൻ. പി.ജെ എന്നിവരെ ആദരിച്ചു. അധ്യാപകരായ ജി.രാധാകൃഷ്ണൻ സ്വാഗതവും സന്ധ്യ റാണി കൃതഞ്ജതയും പറഞ്ഞു.
English summary; The expansion of classroom libraries will create a reading spring in schools: G Krishnakumar
You may also like this video;