Site iconSite icon Janayugom Online

നാട്ടിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി അന്തരിച്ചു

നാട്ടിൽ ചികിത്സയ്ക്കായി പോയിരുന്ന പ്രവാസി രോഗം മൂർച്ഛിച്ചു മരണമടഞ്ഞു. തൃശൂർ വടക്കാഞ്ചേരി ആറ്റത്ര ചിറമ്മൽ വീട്ടിൽ തോമസിന്റെ മകൻ ഷൈജുവാണ് (40 വയസ്സ്) അന്തരിച്ചത്. ദീർഘകാലം ദമ്മാം സാമിൽ കമ്പനിയിൽ ജോലിക്കാരനായിരുന്നു. കുറച്ചുകാലമായി ക്യാൻസർ രോഗചികിത്സയിൽ ആയിരുന്നു.

നവയുഗം സാംസ്കാരികവേദി റാക്ക ഈസ്റ്റ്‌ യുണിറ്റ് മുൻ ജോയിൻ സെക്രട്ടറിയും, കോബാർ മേഖല കമ്മിറ്റി അംഗവുമായിരുന്ന ശ്രീ. ഷൈജു സാമൂഹിക സാംസ്ക്കാരികപ്രവർത്തനങ്ങളിലൂടെ പ്രവാസലോകത്തു സജീവമായി ഇടപെട്ടിരുന്നു. ഷൈജുവിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിയ്ക്കുകയും, ഷൈജുവിന്റെ പ്രിയ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും അറിയിച്ചു.

പ്രിൻസിയാണ് ഷിജുവിന്റെ ഭാര്യ. സാവിയോൺ, സാനിയ, ഇവാനിയ എന്നിവർ മക്കളാണ്. സംസ്ക്കാരം ആറ്റത്ര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഇന്ന് നടന്നു.

Exit mobile version