Site iconSite icon Janayugom Online

കയറ്റുമതി നിരോധനം നിലവില്‍: 2.90 ലക്ഷം ടണ്‍ പാമോയില്‍ ഇന്തോനേഷ്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങി

palm oilpalm oil

പാമോയില്‍ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയില്‍ ഭക്ഷ്യഎണ്ണ പ്രതിസന്ധി രൂക്ഷമാകുന്നു.
നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വന്ന ഇന്നലെ മാത്രം ഇന്ത്യയിലേക്കു കയറ്റി അയക്കേണ്ട 2.90 ലക്ഷം ടണ്‍ പാമോയിലാണ് ഇന്തോനേഷ്യന്‍ തുറമുഖങ്ങളിലും എണ്ണക്കമ്പനികളിലും പിടിച്ചുവച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഇന്ത്യയാണ് പാമോയില്‍ ഇറക്കുമതിയില്‍ ഒന്നാമത്. കയറ്റുമതി നിരോധനം പ്രാബല്യത്തില്‍ വന്നതോടെ വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണകളുടെ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടാകും.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകത വര്‍ധിച്ചതോടെ പാമോയില്‍ ഉല്പാദന രംഗത്തെ രണ്ടാമതുള്ള മലേഷ്യക്ക് കയറ്റുമതി ഓര്‍ഡറുകള്‍ നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇതോടൊപ്പം കോവിഡിനെ തുടര്‍ന്നുള്ള തൊഴിലാളി പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്. പെട്ടന്നുള്ള കയറ്റുമതിക്കായി റെക്കോഡ് വിലയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

16,000 ടണ്‍ പാമോയിലുമായി വന്ന തങ്ങളുടെ കപ്പല്‍ ഇന്തോനേഷ്യയിലെ കുമായ് തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണെന്ന് ജെമിനി എഡിബിള്‍സ് ആന്റ് ഫാറ്റ്സ് ഇന്ത്യ കമ്പനിയുടെ എംഡി പ്രദീപ് ചൗധരി പറയുന്നു.
പ്രതിമാസം മൂന്ന് ലക്ഷം ടണ്‍ പാമോയിലാണ് ഇന്തോനേഷ്യയില്‍ നിന്ന് കമ്പനി വാങ്ങിയിരുന്നത്. കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വിപണിയില്‍ ഭക്ഷ്യ എണ്ണയ്ക്ക് വലിയ ദൗര്‍ലഭ്യം നേരിടുമെന്ന് ജി ജി പട്ടേല്‍ ആന്റ് നിഖില്‍ റിസര്‍ച്ച് കമ്പനി എംഡി ഗോവിന്ദഭായ് പട്ടേല്‍ പറയുന്നു.

Eng­lish Sum­ma­ry: The export ban is cur­rent­ly strand­ed in Indone­sian ports with 2.90 lakh tonnes of palm oil

You may like this video also

Exit mobile version