Site iconSite icon Janayugom Online

അതിശൈത്യം തുടരുന്നു; രാജസ്ഥാനിലും ഡൽഹിയിലും ഹരിയാനയിലും താപനില 2° സെല്‍ഷ്യസ് വരെ താഴാൻ സാധ്യത

ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും കടുത്ത ശൈത്യം തുടരുന്നു. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനുവരി 9 വരെ അതിശൈത്യം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 2–3°C വരെ താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രാജസ്ഥാനിൽ ജനുവരി 11 വരെയും പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ജനുവരി 9 വരെയും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമുണ്ടാകും. കടുത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ത്രിപുരയിൽ ജനുവരി 10 വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തണുപ്പ് കൂടുമെന്നാണ് പ്രവചനം.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനുവരി 10 വരെ പുലർച്ചെ സമയങ്ങളിൽ കടുത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Exit mobile version