Site iconSite icon Janayugom Online

ജോയിന്റ് കൗണ്‍സിലിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

ജോയിന്റ് കൗ­ണ്‍സിലിന്റെ ഔദ്യോഗിക ഫേ­സ്ബുക്ക് പേജ് ആയ ‘ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് ‘ഹാക്ക് ചെയ്യപ്പെട്ടു. ജൂലൈ 25 നാണ് പേജ് ഹാക്ക് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്. അന്ന് തന്നെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ഹാക്കര്‍മാര്‍ അ­നഭിമതമായ കാര്യങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പേ­ജില്‍ വരുന്ന പോസ്റ്റുകള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും ജനറല്‍ സെ­­ക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ അറിയിച്ചു. 

Eng­lish Sum­ma­ry: The Face­book page of the Joint Coun­cil was hacked

You may also like this video

Exit mobile version