നിർമ്മാതാവ് സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചു. പോസ്റ്റ് പിൻവലിച്ച് ഒരാഴ്ചക്കുള്ളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണമെന്ന് കാണിച്ച് ഫിലിം ചേംബർ ആൻറണി പെരുമ്പാവൂരിന് നോട്ടീസ് നൽകിയിരുന്നു. ഫിലിം ചേംബർ പ്രസിഡന്റ് ആന്റോ ജോസഫ് ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തുകയുമുണ്ടായി. തുടർന്നാണ് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടത്. മലയാള സിനിമാ നിർമ്മാതാക്കൾക്കിടയിൽ ഉടലെടുത്ത തർക്കം ഇതോടെ ഒത്തുതീർപ്പിലേക്ക് നീങ്ങുകയാണെന്നും സൂചനകളുണ്ട്.
സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ
