Site iconSite icon Janayugom Online

കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്കുള്ള സൗകര്യങ്ങൾ അറിയാം ക്യൂ ആർ കോഡിലൂടെ

കലോത്സവത്തിനെത്തുന്ന മൽസരാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായി അറിയാൻ ക്യൂ ആർ കോഡ് സംവിധാനം. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ഓരോ ജില്ലയിലെയും മത്സരാർഥികൾക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലം, രജിസ്ട്രേഷൻ സെന്റർ, ഭക്ഷണസ്ഥലം തുടങ്ങിയവയുടെ വിശദാംശങ്ങൾ അറിയാൻ സാധിക്കും. കൂടാതെ, നോഡൽ ഓഫിസർമാരുടെ ഫോൺ നമ്പർ, താമസസ്ഥലത്തിന്റെ ഫോൺ നമ്പർ, താമസ സ്ഥലത്തിന്റെ ലൊക്കേഷൻ, കലോത്സവത്തിന്റെ ബ്രോഷർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ, നോട്ടീസ് എന്നിവയും ക്യൂ ആർ കോഡിലൂടെ അറിയാം. സംഘാടക സമിതി ചെയർമാൻ മന്ത്രി ജി ആർ അനിലിന് കൈമാറി ക്യൂ ആർ കോഡ് സംവിധാനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. താമസ സൗകര്യം ആവശ്യമുള്ള മത്സരാർത്ഥികൾക്ക് ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യുന്ന സമയത്ത് തന്നെ അത് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Exit mobile version