അട്ടപ്പാടിയിലും കൂടപ്പെട്ടിയില്‍ ഇന്നലെ രാത്രിയിറങ്ങിയ ഒറ്റയാന്‍ വീട് തകര്‍ക്കാന്‍ ശ്രമിച്ചു. അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ വീടാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. രണ്ട് കുട്ടികളുള്ള കുടുംബം തലനാരിഴയ്ക്ക് രക്ഷപെട്ടതെന്ന് പറയുന്നു. അതേസമയം, ധോണിയില്‍ ഇന്നലെ രാത്രി വീണ്ടും പിടി സെവന്‍ കാട്ടാനയിറങ്ങി.
പുലര്‍ച്ചെ 5.30നാണ് കാട്ടാന ഇറങ്ങിയത്. ലീഡ് കോളജിന് സമീപത്ത് ആനയെത്തി. പിടി 7 നൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകള്‍ ഇന്നലെ രാത്രിയില്‍ എത്തിയിട്ടില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയ വയനാട്ടില്‍ നിന്നും എത്തിയാല്‍ മാത്രമെ ആനയെ മയക്കുവെടിവയ്ക്കാന്‍ സാധിക്കു. കാട്ടാനകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നതിനാല്‍ ധോണി നിവാസികള്‍ ആശങ്കയിലാണ്.
English Summary; The family escaped unhurt from attack of wild elephant
You may also like this video