കാഞ്ഞിരപ്പുഴ ഗ്രാമവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി വീട്ടുമുറ്റത്ത് പുലി. വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി. വളര്‍ത്തു നായയെ കാണാതെ വന്നതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്.
പുലർച്ചെ നടന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി ഇരുട്ടില്‍ പതുങ്ങിയെത്തിയ പുലി വീട്ടുമുറ്റത്ത് ശാന്തമായി കിടക്കുകയായിരുന്ന വളർത്തുനായക്ക് നേരെ ചാടിവീണ് കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

