Site iconSite icon Janayugom Online

അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണു; മൂന്നുവയസുകാരന് പരിക്ക്

അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്ക്. രാവിലെ 11ഓടെ തിരുമുല്ലാവാരം സർപ്പക്കുഴിയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം. കാലപ്പഴക്കം ചെന്ന സീലിംഗ് ഫാൻ തുരുമ്പിച്ച ഹുക്കിൽ നിന്ന് തകർന്ന് കുട്ടികൾക്ക് സമീപത്തേക്ക് വീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി തിരുമുല്ലാവാരം സ്വദേശിയായ മൂന്ന് വയസുകാരന്റെ തലയിൽ ചതവുണ്ടായത്. സംഭവസമയം ആയയും മൂന്ന് കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.

ഉടൻ തന്നെ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് അവരെത്തി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചതവ് ഒഴിച്ചാൽ കുട്ടി പൂർണ ആരോഗ്യവാനാണെന്ന് മാതാപിതാക്കൾ പറഞ്ഞു. അതേസമയം കെട്ടിടം ശോചനീയാവസ്ഥയിലായിരുന്നു എന്നാണ് ആരോപണം. അങ്കണവാടിക്ക് ഇത്തവണയും ഫിറ്റ്നസ് ലഭിച്ചിരുന്നു. അപകടത്തെ തുടർന്ന് കുട്ടികളെ തോട്ടു മുഖത്ത് കോർപ്പറേഷന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്ക് മാറ്റും.

Exit mobile version