Site icon Janayugom Online

പൂച്ചകുട്ടികളെന്നു കരുതി പുലികുട്ടികളെ വീട്ടിൽ കൊണ്ടുവന്ന് കര്‍ഷകന്‍

ഒറ്റനോട്ടത്തിൽ പൂച്ചകുട്ടികൾ എന്ന് കരുതി​ ​പുലിക്കുട്ടികളെ കാട്ടിൽ നിന്ന്​ കൊണ്ടുവന്ന കർഷക കുടുംബത്തിന്‍റെ കഥയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഹരിയാനയിലെ നൂഹ് ജില്ലയിലെ കോട്‌ല ഗ്രാമത്തിലെ ഒരു കുടുംബമാണ് പൂച്ചക്കുട്ടികളെന്ന് കരുതി പുള്ളിപ്പുലിയുടെ കുട്ടികളെ വീട്ടിൽ കൊണ്ടുവന്നത്. കർഷകൻ മുഹമ്മദ് സാജിദാണ് പുള്ളിപുലിക്കുട്ടികളെ വീട്ടില്‍ കൊണ്ടുവന്നത്. വ്യാഴാഴ്ച വൈകുന്നേരം കന്നുകാലികളെ മേയ്ക്കാൻ അടുത്തുള്ള വനത്തിൽ പോയപ്പോഴാണ് പൂച്ചക്കുട്ടികളെന്നു കരുതി പുലിക്കുട്ടികളെയുമെടുത്തു വീട്ടിൽ എത്തിയത്. 

അമ്മയെ തിരയുന്ന രണ്ട് പൂച്ചക്കുട്ടികളെയാണ് കന്നുകാലികളെ മേയ്ക്കാന്‍ പോയപ്പോള്‍ കണ്ടത്. കൂട്ടത്തിൽ മറ്റ്​ പൂച്ചകളൊന്നും ഇല്ലാത്തതിനാൽ അവരെ തങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിലെത്തി അവർക്ക് ആട്ടിൻപാൽ കൊടുത്തു, അവർ തങ്ങൾക്കൊപ്പം കളിക്കാൻ തുടങ്ങി. എന്നാൽ അസ്വാഭാവികമായ എന്തോ തോന്നുകയും പൂച്ചക്കുട്ടിയേക്കാൾ വലുപ്പമുള്ളതിനാൽ ചില ഗ്രാമീണരെ വിളിച്ചുകാണിക്കുയും ചെയ്തു. അവരാണ് ഇത് പുലിക്കുട്ടികളാണെന്ന് സ്ഥിരീകരിച്ചത്’.

ആ രാത്രി മുഴുവൻ രണ്ട് കുഞ്ഞുങ്ങളെ നോക്കിയ ശേഷം രാവിലെ കുടുംബം വനംവകുപ്പിൽ വിവരം അറിയിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പുള്ളിപുലികുട്ടികളെ തിരികെ എടുത്ത സ്ഥലത്ത് എത്തിച്ചു. പുലികുട്ടികളുടെ അമ്മയെത്തുകയും അമ്മയ്ക്കൊപ്പം കുട്ടികൾ ചേർന്നുവെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Eng­lish Summary:The farmer brought the tiger cubs home think­ing they were kittens

You may also like this video

Exit mobile version