Site icon Janayugom Online

കര്‍ഷക ഉപരോധം തുടരുന്നു

കര്‍ഷകരെ തല്ലിയൊതുക്കാന്‍ ഉത്തരവിട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയെ സസ്‌പെന്‍ഡ് ചെയ്യാതെ കര്‍ണാലിലെ ഉപരോധം പിന്‍വലക്കില്ലെന്ന് വ്യക്തമാക്കി കര്‍ഷക പ്രക്ഷോഭകര്‍. കര്‍ണാല്‍ മിനി സെക്രട്ടറിയേറ്റ് ഉപരോധം തുടര്‍ന്ന് കര്‍ഷക പ്രക്ഷോഭകര്‍.

ആയുഷ് സിന്‍ഹയ്ക്ക് എതിരെ അന്വേഷണത്തിനു ശേഷം മാത്രം നടപടി എന്ന ഹരിയാന ഭരണകൂട നിലപാടിനോട് യോജിക്കാതെ കര്‍ഷകര്‍ കര്‍ണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധം തുടരുകയാണ്. തിങ്കളാഴ്ച ചേര്‍ന്ന മഹാപഞ്ചായത്തില്‍ എടുത്ത തീരുമാന പ്രകാരമാണ് കര്‍ഷകര്‍ ഉപരോധം തുടരുന്നത്. കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്ന കണക്കില്‍ പ്രതിരോധ സേനാ വിന്യാസവും ഹരിയാന സര്‍ക്കാര്‍ ശക്തമാക്കുകയാണ്.

കര്‍ണാലിലെ സമര വേദിയില്‍ കര്‍ഷക പ്രതിഷേധക്കാരുടെ എണ്ണം അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഉന്നത പൊലീസ് അധികാരികളെ കര്‍ണാലിലേക്ക് നിയോഗിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാടില്‍ കര്‍ഷകര്‍ വിയോജിപ്പ് അറിയിച്ചു. തുടര്‍ സമര പരിപാടികള്‍ ഇന്നു ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരുമാനമാകും.

Eng­lish summary;The farmer embar­go continues

You may also like this video;

Exit mobile version